*സ്മാർട്ട് ബെൽ പദ്ധതി പൂർണ്ണതയിലേക്ക്.*
അരക്കിണർ: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി അരക്കിണർ ഗോവിന്ദവിലാസ് എ എൽ പി സ്കൂൾ സൗജന്യമായി ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ എ സജീവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദ്രുവ എം, ദിക്ഷ എം എന്നിവർ സഹപാഠിയ്ക്ക് ഒരു ടെലിവിഷൻ നൽകി. പിടിഎ പ്രസിഡണ്ട് എം കെ ഹെഗൽ അധ്യക്ഷനായി. കെ കൃഷ്ണകുമാരി സംസാരിച്ചു. കെ.സി അനൂപ് സ്വാഗതവും അരുൺ പികെ നന്ദിയും പറഞ്ഞു . ഒൺലൈൻ സെൻററുകളിൽ പോയിരുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയൊരാശ്വാസമായി. നിലവിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്വന്തം വീട്ടിൽ ഇരുന്നു തന്നെ ഓൺലൈൻ ക്ലാസുകൾ കാണാമെന്ന് വിദ്യാലയം ഉറപ്പു വരുത്തി. പത്ത് വിദ്യാർത്ഥികൾ വിദ്യാലയം ഏറ്റെടുത്ത ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. ഘട്ടങ്ങളിലൂടെയാണ് സ്മാർട്ട് ബെൽ എന്ന പേരിലറിയപ്പെട്ട പദ്ധതി പൂർത്തീകരിച്ചത്. ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ടെലിവിഷനോ സ്മാർട്ട് ഫോണോ ഏതെങ്കിലും ഒരു ഡിവൈസ് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ജനകീയ പങ്കാളിത്തത്തോടെ നൽകാൻ കഴിഞ്ഞു.

No comments:
Post a Comment